വന്നുകണ്ടവർക്കൊക്കെ ഒരുപാടുപറയാനുണ്ടായിരുന്നു ശ്രീനിവാസനെകുറിച്ച്. ഒരിക്കലും മായാത്ത കയ്യൊപ്പു ചാർത്തിമടങ്ങിയ ശ്രീനിവാസനെ സൂര്യയും പൃഥ്വിരാജും വി.ഡി സതീശനും രമേശ് ചെന്നിത്തലയും കണ്ടനാട്ടെ വീട്ടിലെത്തി കണ്ടു, ഓർത്തു. മരണ വിവരം അറിഞ്ഞു എറണാകുളത്തെത്തിയത് മുതൽ സംസ്കാരം തീരുംവരെ സത്യൻ അന്തിക്കാട് ഒപ്പം നിന്നു.
ധ്യാനിന്റെ ആഗ്രഹപ്രകാരം എന്നും എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്നെഴുതിയ കുറിപ്പും ഒരു പേനയും പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിൽ സമർപ്പിച്ച് സത്യൻ അന്തിക്കാട്. ശ്രീനിവാസനെ അഗ്നി ഏറ്റുവാങ്ങി.
രണ്ടാഴ്ച കൂടുമ്പോള്‍ ശ്രീനിവാസനെ കാണാന്‍ വീട്ടില്‍ പോകുമെന്നാണ് മരണവാര്‍ത്ത അറിഞ്ഞ സമയത്ത് സത്യന്‍ അന്തിക്കാട് പറഞ്ഞത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അദ്ദേഹത്തിനൊപ്പം സംസാരിച്ചിരിക്കുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. മിനിഞ്ഞാന്നും അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. ഇടയ്ക്ക് ഒന്നു വീണതായും അതിനെത്തുടര്‍ന്ന് സര്‍ജറി നടത്തിയിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു