കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകളിലും സ്ഥലപേരുകൾ ഉള്ള ബോർഡുകൾ കുറവാണ്. പകലായാലും രാത്രിയായാലും സ്റ്റേഷൻ ഏതാണെന്ന് കണ്ടുപിടിക്കാൻ യാത്രക്കാൻ പെടാപ്പാടുപെടുന്നു.
ബസിൽ സഞ്ചരിക്കുന്ന പോലെ സ്ഥലം കണ്ടുപിടിക്കാൻ അത്ര എളുപ്പമല്ല ട്രെയിൻ യാത്രയിൽ. എവിടെയെത്തിയെന്ന് അറിയാൻ ഫോൺ തന്നെ ആശ്രയം. കേരളത്തിലെ മിക്ക റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള സ്ഥല സൂചനകൾ ഇല്ല. പുതിയ തലമുറയ്ക്ക് ഇതിനായി ഫോൺ ഉണ്ട് , വയോധികരാണ് വിഷമിക്കുന്നത്. രാത്രിയായാൽ എല്ലാവരും പെട്ടത് തന്നെ. സ്ഥലം കണ്ടുപിടിച്ച് അവസാനം നിമിഷമാണ് ട്രെയിനിൽ നിന്ന് ഇറങ്ങേണ്ടി വരുന്നത്. ഇത് അപകടം സാധ്യത വർദ്ധിപ്പിക്കുന്നു.
സ്റ്റേഷനുകളിൽ പല തൂണുകളിലായി സ്ഥലപ്പേരുകൾ ഉള്ള, രാത്രിയിലും കാണാവുന്ന ബോർഡുകൾ വെയ്ക്കേണ്ടതാണന്ന് യാത്രക്കാർ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനുകളിൽ ഈ ബോർഡുകൾ ഒന്നും കാണാനില്ല. താൽക്കാലിക ബോർഡുകൾ വെച്ചാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. വികസന പ്രവർത്തനങ്ങൾ പടി പടി ആയി നടക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങളിൽ കണ്ണടയ്ക്കുന്നതിലൂടെ യാത്രക്കാർക്ക് വലിയ പ്രയാസങ്ങളാണ് ഉണ്ടാകുന്നത്.