എസ്.ഐ.ആര്‍ കണക്കെടുപ്പില്‍ വ്യാപക തെറ്റുകളെന്ന് സിപിഎമ്മും കോണ്‍ഗ്രസും. മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ വിളിച്ച യോഗത്തില്‍ ഉദാഹരണങ്ങള്‍ നിരത്തി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടു. എസ്.ഐ.ആറിന് അനുവദിച്ച സമയം നീട്ടണമെന്ന് ബിജെപി ഒഴികെ എല്ലാ കക്ഷികളും ആവശ്യപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ എസ്.ഐ.ആറിനെ സംബന്ധിച്ച് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 24.08 ലക്ഷം പേർ കണ്ടെത്താനാകാത്തവരുടെ പട്ടികയിലുണ്ടെന്നത് ആദ്യ കണക്കാണ്, കൂടുതല്‍പേര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടാനിടയുണ്ടെന്ന ആശങ്കയും ഉയര്‍ന്നു. ഫോം തിരികെ തരാന്‍വിസമ്മതിക്കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ കണ്ടെത്താത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയവർ അവിടെ തന്നെയുണ്ടെന്ന് എം.വി. ജയരാജൻ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ 710 പേർ കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചൂണ്ടിക്കാട്ടി. എസ്.ഐ.ആര്‍ സമയം നീട്ടി നൽകണമെന്ന് ബി.ജെ പി ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. സമയ പരിധി തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മറുപടി നൽകി. സമയം കൂട്ടി നല്‍കണമെന്ന ശുപാര്‍ശ നല്‍കാനാവില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച എസ്.ഐ.ആര്‍.ഒബ്സേര്‍വര്‍ ഐശ്വര്യസിങും യോഗത്തെ അറിയിച്ചു.