കൊച്ചി റിനൈ മെഡിസിറ്റിയിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ.കെ.സി.ജോയിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമ്മാനിമറ്റത്തെ തറവാട്ട് വീട്ടിൽ കിണർ വൃത്തിയാക്കാനും, മോട്ടോർ ഘടിപ്പിക്കുന്നതിനുമായി ഇന്നലെ രാവിലെ എത്തിയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ കിണറ്റിൽ കണ്ടെത്തിയത്. പട്ടിമറ്റത്ത് നിന്നു അഗ്നിരക്ഷാ സേനയെത്തി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജിൻ്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്