എസ്ഐആർ സമയപരിധി നീട്ടാനായി തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിർദ്ദേശം. രണ്ടാഴ്ചകൂടി സമയം നീട്ടണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എസ്.ഐ.ആര്‍ കണക്കെടുപ്പ് ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കും. ഇനിയും ഫോം പൂരിപ്പിച്ച് നല്‍കാനുള്ളവര്‍ ഉടന്‍ ബി.എല്‍.ഒ മാര്‍ക്ക് കൈമാറണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ആവശ്യപ്പെട്ടു
25 ലക്ഷം പേരുകള്‍ ഒഴിവാക്കപ്പെട്ടെന്നും ഈ മാസം 30 വരെ സമയപരിധി നീട്ടണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. തീയതി നീട്ടുന്നതില്‍ തീരുമാനം കമ്മിഷന് വിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. നിവേദനങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കാനും ഈ മാസം 31 നകം കോടതിയെ വിവരം അറിയിക്കാനും കമ്മീഷനോട് കോടതി നിർദേശിച്ചു. എസ്.ഐ.ആര്‍ കണക്കെടുപ്പ് ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെ ഇതുവരെ തിരികെ ലഭിച്ച എല്ലാ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. 24.81 ലക്ഷം വോട്ടര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 23-ാം തീയതി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും വരെ ഇവരെ കണ്ടെത്താന്‍ ശ്രമിക്കും
കണ്ടെത്താനാവാത്ത വോട്ടര്‍മാരുടെ പട്ടിക തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിര സൈബര്‍പൊലീസില്‍ പരാതി നല്‍കിയതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.