sir

എസ്.ഐ.ആറില്‍ കണ്ടെത്താനാകാത്തവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. 18ാം തീയതി ഫോം വിതരണം അവസാനിക്കുകയാണ്. 

കണ്ടെത്താനാവാത്തവര്‍, സ്ഥലംമാറിപോയവര്‍, മരിച്ചവര്‍ എന്നിവരുള്‍പ്പെടെ 25 07,675 പേരാണ് എസ്.ഐ.ആര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7,11,958 പേരെ കണ്ടെത്താനായിട്ടില്ല, 8,19,346 പേര്‍ സ്ഥി‌രമായി താമസം മാറിപോയവരാണെന്നാണ് പറയുന്നത്. ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കണമെങ്കില്‍ നിയോജക മണ്ഡലവും ബൂത്തും തിരിച്ച് കണ്ടെത്താനാകാത്തവരുടെ പട്ടിക നല്‍കണം. ബിജെപി ഒഴികെ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍തുടര്‍ നടപടി ഉണ്ടായില്ല. 

​രാഷ്ട്രീയ പാര്‍ട്ടികള്‍നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്‍റുമാരും പട്ടിക ലഭിക്കാത്തതിനാല്‍ ഒന്നും ചെയ്യനാകാത്ത സ്ഥിതിയിലാണ്. 

​വ്യാഴാഴ്ച എസ്ഐ.ആര്‍ ഫോംവിതരണവും തിരികെ സ്വീകരിക്കുന്നതും അവസാനിക്കും. അതിന് മുന്‍പ് കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നതിനോട് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ഡോ.രത്തന്‍ഖേല്‍ക്കറിന് അനുകൂലനിലപാടാണ്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയില്ലാതെ തുടര്‍നടപടി സ്വീകരിക്കാനാകാത്ത സ്ഥിതിയിലാണ് സംസ്ഥാന തല ഉദ്യോഗസ്ഥര്‍. 

ENGLISH SUMMARY:

Missing voters data access is currently restricted to political parties except for BJP. The Election Commission is yet to approve the request from other political parties to receive the list of voters who are missing or have relocated.