അയ്യപ്പ ഭക്തി ഗാനത്തിന്‍റെ പാരഡിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പ്രചാരണത്തിനുപയോഗിച്ച  ഗാനം ചട്ടലംഘനമാണെന്നും മതധ്രുവീകരണ ശ്രമമുണ്ടെന്നും കാട്ടിയാണ് കമ്മിഷനെ സമീപിക്കുക. അതേസമയം പാട്ടിനെതിരെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാലയ്ക്കെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന പേരില്‍ വേറൊരു സംഘം രംഗത്തു വന്നു. 

സ്വാമി അയ്യപ്പനെ ചേര്‍ത്തുള്ള പാരഡി ചട്ടലംഘനമാണ്. അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതാണ്. കോണ്‍ഗ്രസും ലീഗും ചേര്‍ന്നാണ് ഇത്തരത്തില്‍ പാട്ട് ചെയ്തത്. ജില്ലാ നേതൃയോഗം തീരുമാനിച്ച് ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. ആദ്യം പരാതി നല്‍കിയ പ്രസാദ് കുഴിക്കാലയുമായി പാര്‍ട്ടിക്ക് ബന്ധമില്ല.

അതേസമയം തങ്ങളാണ് യഥാര്‍ഥ തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന അവകാശവാദത്തോടെ ഒരു സംഘം രംഗത്തു വന്നു. പാട്ടല്ല ശബരിമലയിലെ കൊള്ളയാണ് നാണക്കേടെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹി കൂടിയായ കെ.ഹരിദാസ് പറഞ്ഞു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും . 2006ല്‍ താന്‍ തുടങ്ങിയതാണ് തിരുവാഭരണ പാത സംരക്ഷണ സമിതിയെന്നും പരാതിക്കാരനായ പ്രസാദ് കുഴിക്കാല പറഞ്ഞു. 

തോല്‍വിയുടെ യഥാര്‍ഥ കാരണം പരിശോധിക്കാതെ സിപിഎം പാട്ടിനെ പേടിച്ചു നടക്കുന്നു എന്ന് പി.വി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു.പാട്ട് ഇനിയും പാടും. സിപിഎം നേരിട്ട് പരാതി നല്‍കിയാല്‍ വിഷയം വീണ്ടും ചര്‍ച്ചയാകും.അവഗണിക്കണമെന്നുെ അല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തടക്കം തിരിച്ചടിയാകും എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്ക് ഉണ്ട്.

ENGLISH SUMMARY:

Ayyappan song controversy arises as CPM plans to file a complaint against the parody song with the Election Commission. The party alleges the song violates regulations and attempts religious polarization.