കേരളത്തിലെ എസ് ഐ ആർ സമയപരിധി രണ്ട് ദിവസംകൂടി നീട്ടി സുപ്രീം കോടതി. ഈ മാസം 20 വരെ എന്യുമറേഷൻ ഫോമുകൾ തിരികെ നൽകാം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സമയപരിധി നീട്ടിയത്. 20 ലക്ഷം ഫോമുകൾ ഇനിയും തിരിച്ചുനൽകാനുണ്ടെന്നും രണ്ടാഴ്ച കൂടി സമയം വേണമെന്നും സംസ്ഥാന സർക്കാർ അവശ്യപ്പെട്ടെങ്കിലും തിരെഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. മുൻകൂറായി സമയം നീട്ടിനൽകാനാവില്ലെന്നും ആവശ്യമെങ്കിൽ പിന്നീട് സമയം നീട്ടാമെന്നും കമ്മീഷൻ അഭിഭാഷകൻ വാദിച്ചു. 97% ഫോമുകൾ ഡിജിറ്റൈസ് ചെയ്തെന്നും നടപടികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കമ്മീഷൻ അവകാശപ്പെട്ടു. ഹർജികൾ 18 ന് വീണ്ടും പരിഗണിക്കാൻ മാറ്റി. സമയപരിധി വീണ്ടും നീട്ടുന്നതിൽ അന്ന് തീരുമാനമടുക്കും.