sreekumaran-thambi

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. വിലയ്ക്കു വാങ്ങാം എന്ന പുസ്തകം വായിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു എന്നാണ് അദ്ദേഹം തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേരാണ് എത്തിയത്. 'ഇതിൽ കൂടുതൽ എന്ത് പറയാൻ? സാർ എല്ലാം 2 വാക്കിൽ പറഞ്ഞു', 'ആ വിലയ്ക്കുമുന്നിൽ നീതിയും ന്യായവും തൊഴുതു നില്ക്കും', 'ഇന്ന് തന്നെ പറയേണ്ട വരികൾ'. 'നട്ടെല്ലുള്ളവർ സിനിമയിൽ ഇപ്പഴും ഉണ്ട്', 'കാലത്തിനൊത്ത വായന' എന്നൊക്കെയാണ് പോസ്റ്റിന് കീഴില്‍ വരുന്ന കമന്‍റുകള്‍. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"വിലയ്ക്കു വാങ്ങാം". ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ'' কড়ি  দিয়ে কিনলাম "ന്റെ  മലയാള പരിഭാഷ "വിലയ്ക്കു വാങ്ങാം". മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.

ENGLISH SUMMARY:

Director Sreekumaran Thampi is under fire after the actress assault case verdict. He indirectly criticised the verdict by posting a picture of a book, which led to many reactions on social media.