അതിജീവിതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുടേണ്‍ അടിച്ച് രാഹുല്‍ ഈശ്വര്‍. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് രാഹുല്‍ കോടതിയില്‍ അറിയിച്ചു. ജാമ്യം നല്‍കണമെന്ന രാഹുലിന്‍റെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
രാഹുലിനായി കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുകയാണ് പൊലീസ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കുന്നു.
രാഹുല്‍ ഈശ്വറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് തന്നെയാണ് പൊലീസിന്‍റെ നിലപാട്. 'നേരത്തെ കസ്റ്റഡിയില്‍വിട്ടപ്പോള്‍ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല, നിരാഹാരത്തിലായിരുന്നതിനാല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു' എന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. രാഹുലിന്‍റെ ജാമ്യഹര്‍ജിയില്‍ വാദം കഴിഞ്ഞു.