ബലാൽസംഗം കേസിൽ ജാമ്യം നിഷേധിച്ചിട്ടും ഒളിവ് ജീവിതം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഒൻപതാം ദിവസമാണ് രാഹുൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിയിടങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. അറസ്റ്റിന് തടസ്സം ഒഴിഞ്ഞ് ഒരു രാത്രി പിന്നിട്ടിട്ടും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടുമില്ല. ഇന്നലെ വൈകിട്ട് കാസർഗോഡ് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും പിന്നീട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
രാഹുൽ എവിടെയാണ് എന്ന ചോദ്യത്തിന് ഇപ്പോഴും പോലീസിന് കൃത്യമായ ഉത്തരമില്ല. ബംഗളൂരു നഗരത്തിൽ അടക്കം രാഹുൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുൽ ഇപ്പോഴും കർണാടകയിൽ തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ രാഹുൽ ഇന്ന് കേരളത്തിലെ കോടതികളിൽ എവിടെയെങ്കിലും കീഴടങ്ങേക്കുമെന്ന് അഭ്യൂഹം നിലനിൽക്കുന്നുണ്ട്. പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്