People stand at an affected area on the street, following a reported strike, amid the U.S.-Israeli conflict with Iran, in Tehran, Iran, in this screengrab from a a handout video released March 10, 2026. Iranian Red Crescent Society/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. VERIFICATION: Reuters confirmed the location as Tehran, Iran, by the buildings, bridges and roads seen in the video, which matched satellite and file imagery of the area. The exact date when it was filmed could not be verified, but no older version was found posted online before March 10. Iranian government reported about a strike in the area on March 10.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ സാക്ഷിയായി ഇറാന്‍ തലസ്ഥാനമായ ടെഹ്റാൻ. ഇന്ധന സംഭരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വ്യാപകമായ മലിനീകരണത്തിന് കാരണമായി. പാര്‍പ്പിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി.
പതിനായിരങ്ങള്‍ ഗ്രാമപ്രദേശങ്ങളിൽ അഭയം തേടി. ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കുന്ന 16 ഇറാനിയൻ കപ്പലുകൾ യുഎസ് സേന തകര്‍ത്തു. കടലിടുക്കിൽ ഇറാൻ സ്ഥാപിക്കുന്ന മൈനുകൾ ഉടനടി നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. ഒൻപത് ഡ്രോണുകൾ പതിച്ചതിനെത്തുടർന്ന് രണ്ടുപേർ കൂടി മരിച്ചതായി യുഎഇ സ്ഥിരീകരിച്ചു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിൽ പാർപ്പിട സമുച്ചയത്തിനു നേരെ നടന്ന ഇറാനിയൻ ആക്രമണത്തിൽ 29 വയസ്സുകാരി കൊല്ലപ്പെടുകയും എട്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. ഇറാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചു. യുദ്ധം തുടങ്ങിയ ശേഷം രണ്ടാംവട്ടമാണ് ഫോണിലൂടെ ചര്‍ച്ച നടത്തുന്നത്.