രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മലയാളി ഡ്രൈവര്‍ കസ്റ്റഡിയില്‍ . ബെംഗളൂരുവില്‍ രാഹുലിനെ ഡ്രൈവര്‍ സഹായിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. രഹസ്യ കേന്ദ്രത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി ഉടനറിയാം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വീണ്ടും വാദം കേൾക്കും. കോടതി ആവശ്യപ്പെട്ട അധികരേഖകൾ പ്രോസിക്യൂഷൻ സമർപ്പിക്കും. രണ്ടാമത്തെ കേസിലും രാഹുലിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. ജാമ്യം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ കീഴടങ്ങുമെന്ന് അഭ്യൂഹവുമുണ്ട്. ബത്തേരി, മാനന്തവാടി കോടതികളില്‍ കീഴടങ്ങാന്‍ സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ പൊലീസ് വിന്യാസം ശക്തമാക്കി
അറസ്റ്റ് ഒഴിവാക്കാന്‍ രഎംഎല്‍എയുടെ നെട്ടോട്ടം തുടരുകയാണ്. അവസാന ലൊക്കേഷന്‍ സുള്ളിയിലാണെന്ന് കണ്ടെത്തി. കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി.
എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇത് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്ന് ഉന്നത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.