വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാനാകാത്തത് പ്രതിസന്ധിയാകുന്നു. പോര്‍ട്ടലിലെ സാങ്കേതിക തകരാറാണ് രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് തടസമാവുന്നത്. സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് സമസ്ത നേതൃത്വം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലിലില്‍ റജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസം വെളളിയാഴ്ചയാണ്.
ഒരേ സമയം ആയിരക്കണക്കിന് പളളികളും വഖഫ് സ്ഥാപനങ്ങളും ശ്രമിക്കുന്നുതൊണ്ടാവാം മിക്ക സമയത്തും പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമാണ്. ഉമീദ് പോര്‍ട്ടലിലില്‍ അപ്‌ലോഡ് ചെയ്യേണ്ട വിവരങ്ങളെ സംബന്ധിച്ചും ഒട്ടേറെ അശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. റജിസ്ട്രേഷന് വേണ്ടി സഹായിക്കാനായി ഐടി ബന്ധമുളളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയെങ്കിലും പോര്‍ട്ടല്‍ പണിമുടക്കിയതോടെ വെറുതെയായി.
സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വഖഫ് ബോര്‍ഡിനോട് ആവശ്യമുന്നയിക്കാനാണ് കോടതി നിര്‍ദേശിച്ചത്.