pani-puri-jawline-dislocation

TOPICS COVERED

വായ അധികമായി തുറക്കുമ്പോള്‍ താടിയെല്ല് കുടുങ്ങുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. കോട്ടുവായ ഇടുമ്പോഴാണ് പ്രധാനമായും പലര്‍ക്കും ഈ പ്രശ്നം നേരിടേണ്ടി വരുന്നത്. വായ അടക്കാനാകാതെ ഇത് മൂലം ഉണ്ടാകുന്ന വേദന സഹിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. അത്തരം ഒരു ദുരവസ്ഥയാണ് യുപി ഔരയ്യ ​ഗൗരി കിഷൻപൂർ സ്വദേശിനിയായ ഇൻകല ദേവിക്ക് സംഭവിച്ചത്. 

വളരെ ആഗ്രഹിച്ച് പാനിപൂരി കഴിക്കാന്‍ പോയതാണ് ഇൻകല ദേവി. എന്നാല്‍ പാനി പൂരി മുഴുവനായി വായിലേക്ക് ഇടാനായി ശ്രമിക്കുന്നതിനിടെ താടിയെല്ല് കുടുങ്ങുകയായിരുന്നു. വായ അടക്കാനാകാതെ ഇൻകല ആശുപത്രിയില്‍ ചികില്‍സ തേടി. ബന്ധുവായ യുവതിയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. 

തുടർന്ന് ഇൻകല ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി ചിച്ചോളി മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താടിയെല്ലിൽ വേദന അനുഭവപ്പെടുകയോ വായ പൂർണമായും തുറക്കാനാവാതെ വരികയോ ചെയ്താൽ, ഒരിക്കലും ബലം പ്രയോഗിച്ച് തുറക്കരുത്. ഉടനെ ഒരു ദന്തഡോക്ടറെ കാണണം. 

ENGLISH SUMMARY:

Jaw dislocation can happen when opening the mouth too wide, causing the jaw to get stuck. It is important to seek dental assistance when facing this issue to get immediate relief and treatment.