കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി കാണാതായ സൂരജ് ലാമയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. സൂരജ് ലാമയുടേ സംശയിക്കുന്ന മൃതദേഹം കളമശ്ശേരി എച്ച്എംടിക്ക് സമീപത്തെ ചതുപ്പിൽ നിന്നും കണ്ടെത്തി. രണ്ടുമാസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്.
സൂരജ് ലാമയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലാണ് കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുണ്ട്. കളമശ്ശേരി എച്ച്.എം.ടിക്ക് എതിർവശത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്താണ് ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബർ ആറിനാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. നഗരത്തിൽ പലയിടത്തും സൂരജ് ലാമയെ കണ്ടതായി വിവരമുണ്ടായിരുന്നു. മകൻ സാന്റന്‍ ലാമയുടെ ഹോബിയസ് കോർപസ് ഹർജിയിൽ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സൂരജ് ലാമയെ അവസാനമായി കണ്ട വസ്ത്രത്തോട് സാമ്യമുള്ളതാണ് നിലവിൽ കണ്ടെത്തിയ മൃതദേഹത്തിലെ വസ്ത്രവും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൂടുതൽ നടപടികൾക്കായി മൃതദേഹം സ്ഥലത്തുനിന്ന് മാറ്റി. തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ ആയതിനാൽ ഡിഎൻഎ പരിശോധനയ്ക്കുശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ.