സന്നിധാനത്ത് ഇന്ന് തിരക്കൊഴിഞ്ഞ ഞായർ. പുലർച്ചെ മുതൽ മല കയറുന്ന ഭക്തർക്ക് എവിടെയും കാത്തു നിൽക്കാതെ ദർശനം നടത്താൻ സാധിക്കുന്നുണ്ട്. കാനന പാതയിലും ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇന്നലെ 76000 മുകളിൽ ഭക്തർ ദർശനം നടത്തി മടങ്ങി.
നീണ്ട നിരയില്ലാത്ത നടപ്പന്തൽ, ആളൊഴിഞ്ഞ ഫ്ലൈ ഓവർ, തിരക്കില്ലാത്ത പതിനെട്ടാം പടി. മലകയറിയ ഭക്തർക്ക് സുഗമമായ ദർശനം.
മിനിറ്റിൽ ശരാശരി 50 നും 60 നും ഇടയിൽ ഭക്തർ പടി ചവിട്ടുന്നു. ഇന്നലെയും തീർഥാടകരുടെ എണ്ണം താരതമ്യേന കുറവായിരുന്നു സ്പോട്ട് ബുക്കിങ്ങിൽ വരുത്തിയ നിയന്ത്രണങ്ങളും എണ്ണം കുറയാൻ കാരണമാണ്.
സ്പോട് ബുക്കിങ്ങിൽ തത്സമയ സാഹചര്യം അനുസരിച്ചു തീരുമാനം എടുക്കാൻ സമിതിക്ക് ആകും എന്നതിനാൽ, ഇന്ന് കൂടുതൽ തീർത്ഥടകർ നിലക്കലിൽ എത്തിയാലും അവരെ കടത്തി വിടാനാകും.