അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പ് വരുത്തുന്നതിനായി എസ്.പി ആദര്‍ശ് ഫൗണ്ടേഷന്‍ 'കാന്‍ വാക്ക്’ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതിക്ക് തുടക്കം. അരയ്ക്ക് താഴെ ചലന ശേഷിയില്ലാത്തവര്‍ വീല്‍ചെയര്‍ ഉപയോഗിച്ച് ഫുഡ് ഡെലിവറി നടത്തുന്നതാണ് പദ്ധതി. ഇതിനായി പരിശീലനം നേടിയ പത്ത് പേര്‍ക്ക് നിയോ മോഷന്‍ തയ്യാറാക്കിയ പ്രത്യേക വീല്‍ചെയറുകള്‍ നല്‍കി. തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ നടന്ന ചടങ്ങിലായിരുന്നു കൈമാറ്റം. ഈ വീല്‍ ചെയറുകള്‍ ഉപയോഗിച്ച് ഇവര്‍ സൊമാറ്റോയുടെ ഫുഡ് ഡെലിവറി പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.