പത്തനംതിട്ട അടൂരില്‍ കോടതി വളപ്പില്‍ തെരുവുനായക്കൂട്ടം. നായ്ക്കളെ കൂട്ടത്തോടെ ഉപേക്ഷിച്ചതെന്ന് സംശയം. ഇരുപതിലധികം നായകളാണ് കോടതി വളപ്പില്‍ ഉള്ളത്. അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് നഗരസഭയ്ക്ക് കത്തു നല്‍കി.

ഇന്നലെ മുതലാണ് കോടതി വളപ്പില്‍ നായ്ക്കളെ കണ്ടുതുടങ്ങിയത്. തലേരാത്രിയില്‍ കൂട്ടത്തോടെ ഉപേക്ഷിച്ചു എന്നാണ് സംശയം. പേടിപ്പെടുത്തുന്ന സാഹചര്യമെന്ന് അഭിഭാഷകര്‍ പറയുന്നു. കോടതി നടപടികള്‍ക്ക് പോലും നായ്ക്കളുടെ കുര ശല്യമാകുന്നു.

നായ്ക്കളെ നീക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കൃഷ്ണനുണ്ണി നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. കോടതി വളപ്പില്‍ ഒരുഭാഗത്ത് ഭക്ഷണ സാധനങ്ങള്‍ അടക്കം ഉപേക്ഷിക്കുന്ന സ്ഥലത്താണ് നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Stray dogs create a disturbance in Pathanamthitta's Adoor court complex. The sudden appearance of the dogs suggests abandonment, prompting urgent action from the magistrate.