നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലയായിരുന്നു ആത്മഹത്യാശ്രമം. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി സമീപത്തെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങിയാണ് തമ്മനം മണിയെന്ന മണികണ്ഠന്‍ കൈഞരമ്പ് മുറിച്ചത്.
ആശുപത്രിയിലെത്തിച്ച മണികണ്ഠന് കാര്യമായ പരുക്കില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. നേരത്തെയും പലതവണ ഇയാള്‍ സമാനമായി ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്ക് കഴിഞ്ഞ ദിവസവും മണികണ്ഠന്‍ കോടതിയില്‍ ഹാജരായിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് അന്തിമ വിധി പറയുന്നത്.