അമ്മയോർമകളിൽ വിതുമ്പി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മലയാള മനോരമ ഹോർത്തൂസ് വേദിയിൽ കടന്നുവന്ന ഇന്നലെകളെ കുറിച്ച് ഓർത്തെടുക്കുമ്പോഴായിരുന്നു ബിനോയ് വിശ്വത്തിൻ്റെ കണ്ണുനിറഞ്ഞത്. ഒരു പുസ്തകവും പഠിച്ചല്ല താൻ കമ്മ്യൂണിസ്റ്റായത്. അച്ഛനെ കണ്ടാണ്. ഇതു പറയുമ്പോൾ അതുവരെ വിതുമ്പി നിന്ന ഓർമകൾ പിന്നെ കണ്ഠമിടറിച്ചു. ജീവിതം പറഞ്ഞ്, ആഴത്തിൽ സമകാലിക രാഷ്ട്രീയവും പറഞ്ഞാണ് ബിനോയ് വിശ്വം അവസാനിപ്പിച്ചത്.