കൊച്ചിയുടെ ദൃശ്യചരിത്രം പറയുന്ന ഡോക്യുമെന്‍ററി ഹോര്‍ത്തൂസ് വേദിയില്‍. മലയാള മനോരമ മുന്‍ പിക്ചര്‍ എഡിറ്റര്‍ ബി ജയച്ചന്ദ്രന്‍റെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്‍റെ ഫലമാണ് ഈ ഡോക്യുമെന്‍ററി.
മലയാള നാടിന്‍റെ ചരിത്രം പറഞ്ഞുകൊണ്ടാണ് തുടക്കം. വിവരണ പാഠം നല്‍കിയത് നടന്‍ മോഹന്‍ലാല്‍. തുടര്‍ന്ന് ഐതിഹ്യങ്ങളിലൂടെയും വായ് മൊഴിയറിവുകളിലൂടെയും കൊച്ചിയുടെ പുരാതന ചരിത്രം വികസിക്കുന്നു. പെരുമ്പടപ്പ് സ്വരൂപം, നെടിയിരുപ്പ് സ്വരൂപം തുടങ്ങിയവയിലൂടെ വിവിധ രാജവംശങ്ങളുടെ ഭരണകാലവും പാലിയത്തച്ചന്‍മാരുടെ ഇടപെടലുകളും വിശദമായി വിവരിക്കുന്നു.
കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള യുദ്ധം, ഒത്തുതീര്‍പ്പുകള്‍, തിരു–കൊച്ചി സംയോജനം തുടങ്ങിയ വഴിത്തിരിവുകളിലൂടെ ഇന്ന് നാം കാണുന്ന മഹാനഗരമായി കൊച്ചിമാറുന്നതുവരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹോര്‍ത്തൂസ് തീയറ്ററിലായിരുന്നു പ്രദര്‍ശനം.