വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ മരിയൻ ബുട്ടീകിന്റെ പുതിയ ഷോറും കൊച്ചി പി.ടി.ഉഷ റോഡിൽ പ്രവർത്തനമാരംഭിച്ചു. രാജാജി റോഡിൽ പ്രവർത്തിച്ചിരുന്ന ഷോറൂമാണ് മികച്ച കളക്ഷനുകളോടെയും കൂടുതൽ സൗകര്യത്തോടെയും പുതിയ ഇടത്തേക്ക് മാറിയത്. ഡിസൈനർ വെഡ്ഡിംഗ് കളക്ഷൻസ്, കാഞ്ചീപുരം & എക്സ്ക്ലൂസീവ് സിൽക്ക് സാരികൾ എന്നിവയാണ് പുതിയ ഷോറൂമിന്റെ മുഖ്യ ആകർഷണം. റണ്ണിംഗ് ഫാബ്രിക്സ്, സൽവാർ മെറ്റീരിയലുകൾ, പാർട്ടി വെയറുകൾ, കാഷ്വൽ വെയറുകൾ എന്നിവയുടെ വിപുലമായ കളക്ഷനും ഇവിടെയുണ്ട്. കഴിഞ്ഞ കാലങ്ങളിൽ എല്ലാവരും നൽകിയ സ്നേഹവും കരുതലും ഇനിയുമുണ്ടാകുമെന്നാണ് വിശ്വാസമെന്ന് മരിയൻ ബുട്ടീക് എം.ഡി മേഴ്സി എഡ്വിനും, മകൾ എമി എഡ്വിനും പറഞ്ഞു.