പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതി നല്‍കിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാഹുലിനെ പിന്തുണച്ച് രംഗത്തുവന്ന അഡ്വക്കറ്റ് ദീപ ജോസഫ് അമ്പലം വിഴുങ്ങിയ കഥകളും അഴിമതിയും ഭരണ നിഷ്‌ക്രിയത്വവും മൂടിവെക്കാനുള്ള തന്ത്രമാണ് ഈ കേസെന്ന് ആരോപിക്കുന്നു.
'രാഹുലിന്‍റെ ജീവിതം ഒരു നേതാവിന് യോജിച്ചത് ആയിരുന്നില്ല എന്ന് ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്‍റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി'.
'പെണ്ണിന്‍റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്. ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു? ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോ അവൻ ഒന്നും മറുത്തു പറഞ്ഞില്ല. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്‍റെ ലക്ഷണം. MLA ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ, ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്'.
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നത് മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും. ജനങ്ങളെ, നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. ഒരൊറ്റ സെക്സ് ബോംബ്. എന്‍റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമ മാരെ സൂക്ഷിക്കുക എന്നാണ് ദീപ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് പുറമെ ബലാല്‍സംഗവും ഐടി ആക്ടുമാണ് ചുമത്തിയത്. പരാതിക്കാരിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക വാങ്ങി എത്തിച്ചു നല്‍കിയ അടൂര്‍ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഇന്നുതന്നെ അന്വേഷണ സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ അപേക്ഷ നല്‍കും. രഹസ്യമൊഴിക്ക് ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം. നടപടികളില്‍ വീഴ്ച വരരുതെന്നും ജാമ്യം ലഭ്യമാക്കി രാഹുലിനെ ഹീറോയാക്കരുതെന്നും ഉന്നത നിര്‍ദേശമുണ്ട്.