വയനാട് പനവല്ലി ഉന്നതിയിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കൈവണ്ടിയെ ആശ്രയിക്കേണ്ട ദുരവസ്ഥയിൽ ഗോത്രവർഗ വിഭാഗം. വഴി സൗകര്യം ഇല്ലാത്തതു കൊണ്ട് വയോധികനെ കൈവണ്ടിയിൽ ഇരുത്തി വലിച്ച് കൊണ്ടുവരുന്ന ദൃശ്യം പുറത്തുവന്നു.
പനവല്ലി മാപ്ലകൊല്ലി ഉന്നതിയിലാണ് ഈ ദുരവസ്ഥ. കാളിന്ദി നദിക്ക് സമീപം വൈദ്യതി പോസ്റ്റ് നിരത്തിയ പാലത്തിലൂടെ വയോധികനായ രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കുന്ന കാഴ്ചയാണിത്. കുറിച്യ വിഭാഗം താമസിക്കുന്ന ഈ ഉന്നതിയിലേക്ക് റോഡില്ല. രാത്രിയിൽ അടിയന്തര സാഹചര്യം വന്നാൽ ജീവൻ പോലും അപകടത്തിലാകുന്ന അവസ്ഥ
മന്ത്രി ഒ.ആർ കേളു പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലാണ് വർഷങ്ങളായി ഗോത്രവർഗ സമൂഹം ഈ പ്രയാസം അനുഭവിക്കുന്നത്. ഒന്നര കിലോമീറ്ററോളം വരും തകർന്ന റോഡ്' തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുറച്ച് ഉരുളൻ കല്ലുകൾ ഇറക്കി റോഡിൽ ഇട്ടതല്ലാതെ പഞ്ചായത്ത് ഒന്നും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.