കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ലേബര്‍ കോഡിനെതിരായ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം.  കേന്ദ്രം സംരക്ഷിക്കുന്നത് കുത്തക താല്‍പര്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ലേബര്‍ കോഡ് കരട് വിജ്ഞാപനം തൊഴിലാളി നേട്ടങ്ങള്‍ നിഷേധിക്കുന്ന കോഡാണ്. തൊഴിലാളി വിരുദ്ധ നിലപാടുകള്‍ കേരളം അംഗീകരിക്കില്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. 

പ്രതിഷേധം ശക്തമാക്കുമെന്ന് എഐടിയുസിയും വ്യക്തമാക്കി. തൊഴിലാളി സംഘടനകള്‍ ലേബര്‍ കോഡിനെ എതിര്‍ക്കുന്നു, 'ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിന്‍വാതിലൂടെ നടപ്പാക്കാനാണ് നീക്കമെന്നും എഐടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. 

അതേസമയം പ്രതിഷേധം വകവക്കില്ലെന്നാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ പ്രതികരണം. പ്രതിഷേധം വകവയ്ക്കില്ല. തൊഴിലാളികള്‍ക്കായാണ് കേന്ദ്ര ലേബര്‍ കോഡ്.  തൊഴിലാളി യൂണിയനുകള്‍ പറയുന്നത് ജനവികാരമല്ലെന്നും എതിര്‍പ്പ് നേതാക്കള്‍ക്കാണ്, തൊഴിലാളികള്‍ക്കല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Kerala labor code protest intensifies as left parties strongly oppose the central government's labor code. The LDF convenor stated that the center is protecting corporate interests, and Kerala will not accept anti-labor policies.