അച്ഛന്‍ കൃഷ്ണകുമാറിനെ കുറിച്ച് ജീവനക്കാര്‍  പറഞ്ഞ ആരോപണങ്ങളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്ന്  ദിയ കൃഷ്ണ. ജീവനക്കാരികളോട് ഏറ്റവും മാന്യമായി പെരുമാറിയത് അച്ഛനാണെന്നും അച്ഛനെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ തെളിയിക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ദിയ വ്യക്തമാക്കി.  ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാരികള്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന്  വ്യക്തമാക്കി ക്രൈംബ്രാഞ്ച്  കുറ്റപത്രം  സമര്‍പ്പിച്ചു 

മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്താണ്ക്രൈംബ്രാഞ്ച് കുറ്റപത്രം. ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വര്‍ണവും സ്കൂട്ടറും വാങ്ങി. ബാക്കി പണം ഉപയോഗിച്ച് ആഡംബരജീവിതവും നയിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതില്‍ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു.

ദിയയുടെ വാക്കുകള്‍

എന്നെക്കുറിച്ച് പറഞ്ഞത് ഞാന്‍ വിട്ടു. കാരണം അത് അവര് രക്ഷപ്പെടാന്‍ വേറെ വഴിയില്ലാതെ പറഞ്ഞതാകും. അതിന് ഡിജിറ്റലി തെളിവ് കിട്ടും. അച്ഛനെക്കുറിച്ചും സന്തോഷ് അങ്കിളിനെക്കുറിച്ചും പറഞ്ഞതായിരുന്നു എനിക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത്. അന്ന് അച്ഛനായിരുന്നു അവരോട് നല്ല രീതിയില്‍ സംസാരിച്ച് ഇത് പരിഹരിക്കാന്‍ ശ്രമിച്ചത്. അവര്‍ക്ക് ഭക്ഷണവും ജ്യൂസുമൊക്കെ വേടിച്ച് കൊടുത്ത് നിങ്ങള്‍ കംഫര്‍ട്ടബിളായി ഇരിക്കു എന്നിട്ട് സംസാരിക്കാം എന്നാണ് അവരോട് അച്ഛന്‍ പറഞ്ഞത്.

 

അങ്ങനെയൊരാള്‍ക്കെതിരെ അവര് ഇങ്ങനെയൊക്കെ പറഞ്ഞതായിരുന്നു എനിക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത്. അത് എത്രയും പെട്ടന്ന് തെളിയണമെന്ന് എന്‍റെ വലിയ ആഗ്രഹമായിരുന്നു. ഇന്ന് ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നത് എല്ലാവരുടെയും മുന്‍പില്‍ തെളിഞ്ഞുകഴിഞ്ഞു.

ENGLISH SUMMARY:

Diya Krishna's case revolves around fraud allegations against employees and her father's role. A crime branch investigation revealed that employees embezzled funds, leading to a filing and public statement.