train-lady-attack-3

പൊതുസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കൊച്ചിയില്‍ റയില്‍വേ സ്റ്റേഷനില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മനോരമ ന്യൂസിനോട്. പട്ടാപ്പകല്‍ ഒരു മലയാളി ഇത് ചെയ്തത് ഞെട്ടിച്ചു. പലരും  പേടികൊണ്ടാണ് പ്രതികരിക്കാത്തത്. ഇത്തരം ദുരനുഭവങ്ങളില്‍ നിശബ്ദരാകരുതെന്നും പ്രതികരിക്കണമെന്നും പെണ്‍കുട്ടി മനോരമ ന്യൂസ് മോണിങ് എക്സ്പ്രസില്‍ പറഞ്ഞു. 

എറണാകുളം ടൗണ്‍ റയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമായിരുന്നു അതിക്രമം. തിരുവനന്തപുരം സ്വദേശി സജീവാണ് പിടിയിലായത്. ‘ആൾ ഒരു തെറ്റ് ചെയ്താല്‍ അതിൽ നിന്ന് റിവഞ്ച് എടുക്കാൻ വേണ്ടി ഞാൻ കാണിക്കേണ്ട ഒരു മാർഗം ഇതല്ല. അതിന് എനിക്ക് നിയമത്തിന്റെ മുന്നിൽ ആളെ വിട്ടുകൊടുക്കാൻ പറ്റും, പ്രതിയുടെ നിരപരാധികളായ ഭാര്യക്കും മക്കൾക്കും സമൂഹത്തിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് താൻ അയാളുടെ മുഖം മറച്ചുവെച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾ മിണ്ടാതിരിക്കരുതെന്നും നിയമപരമായി മുന്നോട്ട് പോകണമെന്നും യുവതി അഭ്യർഥിച്ചു.

ENGLISH SUMMARY:

A girl assaulted at the Ernakulam Town Railway Station urges women not to remain silent about sexual harassment and to take legal action. She explained that she covered the accused’s face to protect his innocent family from social backlash. The incident, which shocked her as it happened in broad daylight, resulted in the arrest of Sajeev from Thiruvananthapuram.