ശബരമലയിലെ ഉച്ചഭാഷിണിയിൽ 23 വർഷം മുഴങ്ങിക്കേട്ട ആ ശബ്ദം ഇപ്പോഴില്ല. ഏഴുമാസം മുന്‍പ് മരണപ്പെട്ടുപോയ ഗോപാലകൃഷ്ണന്റെ ശബ്ദത്തിന് പകരം തീർത്ഥാടകർക്ക് വഴികാട്ടിയാകുന്നത് സഹോദര൯ ഗോപിയുടെ ശബ്ദമാണ്.
ശബരിമലയിൽ ആവർത്തിച്ചെത്തുന്ന തീർത്ഥാടകർ ഒരു നിമിഷമെങ്കിലും ഗോപാലകൃഷ്ന്റെ ശബ്ദത്തിന് കാതോർത്തുപോകും. ഈ ശബ്ദം അത്രമേൽ പരിചിതമായിരുന്നു അയ്യപ്പഭക്തർക്ക്. ശബരിമലയുടെ തിരക്കിൽ കൂട്ട് പിരിഞ്ഞ് വഴിതെറ്റിപ്പോയ ഒരുപാട് പേരെ ഒന്നിപ്പിച്ച ചേട്ടന്‍റെ ശബ്ദദൗത്യം ഏറ്റെടുത്തത് സഹോദരൻ ഗോപി. ആ വൈകാരിക ഭാരത്തോടെയാണ് ഗോപി ഇന്നീ മൈക്കിന് മുന്നിലിരിക്കുന്നത്. ശബരിമലയുടെ മഹത്വവും വഴിപാടുകളും മുന്നറിയിപ്പുകളും ഇടതടവില്ലാതെ വിഴിച്ചുപറയുമ്പോൾ, സഹോദരന്‍റെ സാന്നിധ്യം ഒപ്പമുണ്ടെന്ന് ഗോപി വിശ്വാസിക്കുന്നു. എപ്പോഴും അയ്യൻ്റെ അടുത്തിരിക്കാൻ ശബരിമലയിൽ തുടരാനും ആഗ്രഹിക്കുന്നു ഗോപി.