സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും എസ്ഐആർ പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിഎൽഓയുടെ ശബ്ദ സന്ദേശം. കോട്ടയം പൂഞ്ഞാർ മണ്ഡത്തിലെ മുണ്ടക്കയം 110 ാം നമ്പർ ബൂത്തിലെ ബിഎൽഒ ആന്റണിയാണ് ആത്മഹത്യ ഭീഷണി മുഴക്കി ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചത്.
മാനസികനില തകർന്നതായും അടിമപ്പണി നിറുത്തണമെന്നും ശബ്ദസന്ദേശത്തിലുണ്ട്. വില്ലേജ് ഓഫീസർ ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ ആണ് ആന്റണിയുടെ ശബ്ദസന്ദേശം വന്നത്. ഇന്‍റർനെറ്റും മൊബൈൽ ഫോണും തരുന്നില്ല. വേതനവും ഇല്ല. ഇലക്ഷൻ കമ്മീഷനും റവന്യൂ അധികൃതരും ചൂഷണം ചെയ്യുകയാണെന്നും ആന്‍റണി പറയുന്നു.