കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത ആണ് മരിച്ചത്. ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം . മർദ്ദന വിവരം അയൽവാസികളെ അറിയിച്ചത് ഇവരുടെ മകളാണ്. അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു കവിത. അപ്പോൾ തന്നെ മധുസൂദനും പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിപ്രഷന് ചികിത്സ നേരിടുന്നയാലെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തികഞ്ഞ മദ്യപാനിയായ ഇയാൾ വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും പ്രശ്നമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചു വരുന്നു.