ശബരിമല സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന ഉന്നതതല അവലോകനയോഗത്തിൽ ആണ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. മണ്ഡലകാല പൂജകൾക്കായി നടതുറന്ന ശേഷം ശബരിമല സന്നിധാനത്ത് എത്തിയത് ആറു ലക്ഷത്തിലധികം തീർഥാടകർ. പതിവ് തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. ഡിസംബര്‍ 25 വരെയുള്ള ഓണ്‍ലൈന്‍ ബുക്കിങ് അവസാനിച്ചു.
ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിങ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും.പോലീസ് കോഡിനേറ്റർ എക്സിക്യൂട്ടീവ് ഓഫീസർ , സ്പെഷ്യൽ കമ്മീഷണർ എന്നിവർ കമ്മിറ്റി യിൽ അംഗങ്ങളാണ്.ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സ്പോട്ട് ബുക്കിങ്ങനായി ആയി പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്.തിരക്ക് നിരീക്ഷിച്ച് സ്പോട്ട് ബുക്കിങ് അയ്യാരത്തിൽ നിന്ന് വർധിപ്പിച്ചു തുടങ്ങി. ആർഎ എഫ് സംഘവും സന്നിധാനത്ത് സുരക്ഷാ ചുമതലയേറ്റു.
ദിവസ വേധനക്കാരെ കൂടുതൽ നിയമിക്കാനും ഇന്ന് ചേർന്ന അവലോകനയോഗം തീരുമാനിച്ചു.400 ലധികം ദിവസ വേധനക്കാരെ ആവശ്യമുണ്ടെന്ന് വിലയിരുത്തൽ.മരാമത്ത് ജോലികൾ വേഗത്തിലാക്കാൻ തീരുമാനം.തുടർച്ചയായി അവലോകന യോഗം ചേറാനും യോഗത്തിൽ ധാരണയായി