വൃശ്ചികം പിറന്ന് ഏഴാംദിവസം ആയപ്പോള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയത് ആറ് ലക്ഷത്തോളം തീര്‍ഥാടകര്‍.തിരക്ക് നിരീക്ഷിച്ച് സ്പോട്ട് ബുക്കിങ്ങ് അയ്യായിരത്തില്‍ നിന്ന് വര്‍ധിപ്പിച്ചു തുടങ്ങി.ആര്‍എഎഫ് സംഘവും സന്നിധാനത്ത് സുരക്ഷാ ചുമതലയേറ്റു.
വൃശ്ചികം ആറിനും സന്നിധാനം ശാന്തം.ഓണ്‍ലൈന്‍ ബുക്ക് ചെയ്തവരില്‍ പകുതിയോളം പേര്‍ മാത്രമാണ് എത്തുന്നത്.തീയതി തെറ്റിച്ച് എത്തുന്നവര്‍ ഇപ്പോഴും ഇരുപതിനായിരത്തിന് മുകളിലാണ്.പമ്പയില്‍ നിന്ന് അധികം കാത്ത് നില്‍ക്കാതെ ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്.പന്ത്രണ്ട് വിളക്കിന് ശേഷം തിരക്ക് ഏറിയേക്കാമെങ്കിലും അത് നിലയ്ക്കല്‍ ആകും പ്രതിഫലിക്കുക.പതിനെട്ടാം പടികയറ്റവും വേഗത്തിലായി.പെരുമാറ്റത്തെക്കുറിച്ചുള്ള തീര്‍ഥാടകരുടെ പരാതിയും ഒഴിഞ്ഞു
കേന്ദ്ര സേനയായ ആര്‍എഎഫും സന്നിധാനത്ത് ചുമതലയേറ്റു.കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് എത്തിയത്.ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഈമാസം ഇരുപതിനാണ് എത്തിയതെന്നും ഉടന്‍ സന്നിധാനത്തേക്ക് തിരിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.വാച്ച് ടവറിലടക്കം ഉദ്യോഗസ്ഥര്‍ സജീവമായി.