കോട്ടയം ചിറക്കടവ് പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മും സി.പി.ഐയും തമ്മിൽ തർക്കം. കേരള കോൺഗ്രസിന് അനുവദിച്ച സീറ്റിൽ സി.പി.ഐ സ്ഥാനാർഥിയെ നിർത്തിയതാണ് പ്രതിസന്ധിയായത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ നിലവിലെ അംഗം കേരള കോൺഗ്രസ് എം നേതാവ് ആന്റണി മാർട്ടിന് മത്സരിക്കാൻ വാർഡില്ലാത്തതാണ് എൽഡിഎഫിലെ പ്രതിസന്ധി.
സിപിഎം പതിനഞ്ച് സീറ്റിൽ മത്സരിക്കും. സിപിഐക്ക് മൂന്നും കേരള കോൺഗ്രസ് എമ്മിന് അഞ്ചുവാർഡും എന്നതായിരുന്നു ധാരണ. എന്നാൽ സിപിഐ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട പത്താം വാർഡ് സിപിഎം ഏറ്റെടുത്തു. പകരം കേരള കോൺഗ്രസിന് അനുവദിച്ച അഞ്ച് വാർഡിലൊന്ന് സിപിഐക്ക് വേണമെന്ന വാദമാണ് പ്രശ്‌നമായത്. ആന്റണി മാർട്ടിൻ പ്രചാരണം തുടങ്ങിയ വാർഡിൽ കെ.ബാലചന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഐ പ്രചാരണം തുടങ്ങി.
കേരള കോൺഗ്രസ് എം പ്രവർത്തകർ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ആന്റണി മാർട്ടിൻ സ്വതന്ത്രനായി സിപിഐ സ്ഥാനാർഥിക്കെതിരെ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്