TOPICS COVERED

സംസ്ഥാനത്തിന്‍റെ അടുത്തഘട്ട വളര്‍ചയ്ക്ക് ഊര്‍ജം പകരാന്‍ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തത്തോടെയുള്ള ദീർഘകാല ദർശനരേഖ വേണമെന്ന ആഹ്വാനവുമായി 'NOW' കോണ്‍ക്ലേവ്. നെടുമ്പാശേരിയിൽ ബില്‍ഡേഴ്സ് അസോസിയേഷന്‍ അങ്കമാലി സെന്‍റർ സംഘടിപ്പിച്ച കോണ്‍ക്ലേവ് റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു . ഇന്ത്യയുടെ നിര്‍മാണ-അടിസ്ഥാന സൗകര്യ-നയരൂപീകരണ രംഗത്തെ പ്രമുഖർ ഉൾപ്പെടെ 700 ഓളം പ്രതിനിധികൾ കോൺക്ളേവിന് എത്തി. ബെന്നി ബഹനാന്‍ എം.പി., ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് രാജേന്ദ്രസിംഗ് കമ്പോ, ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ  കേരള ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍, അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:

Kerala development requires a long-term vision with the participation of all political parties. The 'NOW' conclave, organized by the Builders Association Angamaly Center, emphasized the need for such a vision to boost the state's next phase of growth.