patient-dies-kottayam

 കോട്ടയം മെഡിക്കൽ കോളജിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിൽ ദിലീപിന്‍റെ മകൾ പി.ഡി ദിവ്യമോൾ (27) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 22 നായിരുന്നു ശസ്ത്രക്രിയ. കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെന്‍റി ലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്.

മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ അനീഷിന്‍റ ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേർത്തത്. ഇന്നലെ രാവിലെ മരിച്ചു. മാതാവ്: ഇന്ദു. സഹോദരൻ:ദിലു. ഭർത്താവ്: അശോകൻ. സംസ്‌കാരം നടത്തി.

ENGLISH SUMMARY:

Lung transplant surgery patient Divyamol passed away at Kottayam Medical College. The 27-year-old had undergone a lung transplant on the 22nd of last month and was under treatment following complications.