ബാല്യകാലത്ത് മനസിൽ കുടിയേറിയ കാതലുള്ള ഓർമകൾ പിന്തുടർന്ന് കീഴടക്കിയ ഒരു അപൂർവ്വ വിജയ കഥയാണ് ആർക്കിടെക്ടായ ഗായത്രി അജിത്തിന്റേത്. കാതലൊത്ത തടിയിൽ കരകൌശല വസ്തുക്കൾ ഒരുക്കുന്ന തിരുവനന്തപുരത്തെ പർപ്പിൾയാലി എന്ന ആർട്ടിസാൻസ് സ്റ്റുഡിയോയ്ക്ക് അഞ്ചുവർഷം മുൻപാണ് ഗായത്രി തുടക്കമിട്ടത്. അമ്മ ഉദയദേവി കരകൌശല വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥയായിരുന്നു. അങ്ങനെ കരകൗശല വസ്തുക്കളോട് കൂട്ടിക്കാലത്ത് തുടങ്ങിയ പ്രണയമാണ് ഗായത്രി ജീവിതവിജയമാക്കിയത്. കരകുളം മുല്ലശേരിയിലെ പർപ്പിൾയാലി സ്റ്റുഡിയോ മനസിൽ മായാത്ത കാഴ്ചാനുഭമാണ്.