ട്രെയിനിങ് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കണ്ണും പൂട്ടി തുടങ്ങിയ പേപ്പർ ബാഗ് യൂണിറ്റ് ഇന്ന് വൻ വിജയത്തിൻ. കാസർകോട് സ്വദേശി സുജാതയുടെ തുളസി പേപ്പർ ബാഗ് യൂണിറ്റാണ് രണ്ടുവർഷത്തിനുള്ളിൽ നിരവധി സ്ഥാപനങ്ങൾക്കായി ബാഗുകൾ നിർമ്മിക്കുന്നത്. പരിസ്ഥിതി സൗഹാർദം എന്ന ലക്ഷ്യത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ 12 സ്ത്രീകളാണ് ഉപജീവനം കണ്ടെത്തുന്നത്.