മദ്യലഹരിയിൽ നടുറോഡിൽ യുവതികളുടെ പരാക്രമം. ബെംഗളൂരുവിലാണ് സംഭവം. മദ്യലഹരിയിൽ വാഹനമോടിച്ചെത്തിയ യുവതികൾ കാറിലിടിക്കുകയും പിന്നാലെ കാർ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് മർദിക്കുകയുമായിരുന്നു. തടയാനെത്തിയ നാട്ടുകാരെയും യുവതികൾ ആക്രമിച്ചു.

മദ്യലഹരിയിലായിരുന്ന രണ്ട് യുവതികളും ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. രാത്രി സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച ബൈക്ക് ഒരു ടാക്സി കാറിന്റെ പിറകിലിടിച്ചു. ഇതോടെ ടാക്സി ഡ്രൈവറായ അഹമ്മദ് വാഹനം നിർത്തി പുറത്തിറങ്ങുകയും വാഹനം ഇടിച്ചത് ചോദ്യംചെയ്യുകയുമായിരുന്നു. ഇതോടെ തർക്കം ഉടലെടുത്തു. പിന്നാലെ യുവതികൾ അക്രമാസക്തരായി. ഇവർ ഡ്രൈവറെ അസഭ്യംപറയുകയും ഹെൽമെറ്റ് ഉപയോഗിച്ച് മർദിക്കുകയുംചെയ്തു.

സംഭവം കണ്ട് പ്രശ്നപരിഹാരത്തിനെത്തിയ നാട്ടുകാരെയും യുവതികൾ ആക്രമിച്ചു. സംഘർഷത്തിനിടെ കൈകളിൽ ചുറ്റിയ ചങ്ങല കൊണ്ടും യുവതികൾ ടാക്സി ഡ്രൈവറെ മർദിച്ചതായാണ് വിവരം. തടയാനെത്തിയ ചിലരെ ഇവർ ചവിട്ടിവീഴ്ത്താൻ ശ്രമിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർക്ക് നേരെ അശ്ലീല ആംഗ്യങ്ങളും കാണിച്ചിരുന്നു.

ENGLISH SUMMARY:

In Bangalore, a shocking incident involved two women in a drunken state causing chaos on the road. They collided with a car and then assaulted the taxi driver with a helmet, even attacking bystanders who intervened.