നമ്മുടെ കാച്ചിയ എണ്ണയോട് വിദേശികളായ സഹപ്രവര്‍ത്തകര്‍ക്കുള്ള ഇഷ്ടം കണ്ടാണ് ഡോ. ഷാലിമ അഹമ്മദ് കൊക്കോ റൂട്ട്സ് എന്ന സംരംഭം തുടങ്ങിയത്. കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി ഷാലിമയുടെ ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്നത് വര്‍ഷം ഒന്നര കോടി രൂപയുടെ വിറ്റുവരവിലാണ്. 15 ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനൊപ്പം 15 സ്ത്രീകള്‍ക്ക് ജോലിയും നല്‍കുന്നുണ്ട് ഡോ. ഷാലിമ.