thalayolapparambu-accident

TOPICS COVERED

ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (47) ആണ് മരിച്ചത്. 

കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.  വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും.  ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന കണ്ടയ്നർ ലോറി തട്ടുകയായിരുന്നു.  റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. 

ENGLISH SUMMARY:

Accident news reports a tragic scooter accident in Kerala resulting in the death of a woman. The accident occurred in Kottayam, and police have registered a case.