എസ്ഐആർ ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചേവായൂർ ബിഎൽഒയ്ക്ക് ഡെപ്യൂട്ടി കലക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്. ആകെ 390 പേർക്ക് മാത്രമേ ഫോമുകൾ വിതരണം ചെയ്തിട്ടുള്ളൂ എന്നാണ് കുറ്റപ്പെടുത്തൽ. എസ്‌ഐആർ ഫോം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലും ബിഎല്‍ഒമാര്‍ക്ക് നോട്ടിസ് നല്‍കി.
എസ്ഐആറിന്റെ പേരിൽ സമ്മർദം ചെലുത്തുന്നതിനെതിരെ ജീവനക്കാർ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. 984 വോട്ടർമാരിൽ 390 പേർക്ക് മാത്രം എസ്ഐആർ ഫോമുകൾ വിതരണം ചെയ്തത് നിരുത്തരവാദിത്ത പ്രവർത്തിയാണെന്ന് ആയിരുന്നു തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയന്റെ കണ്ടെത്തൽ. ഈ മാസം 13 ന് അയച്ച കാരണം കാണിക്കൽ നോട്ടിസ് കണ്ണൂരിലെ ആത്മഹത്യക്ക് പിന്നാലെ ആണ് പുറത്ത് വന്നത്.
എസ്ഐആറുമായി ബന്ധപ്പെട്ട സമ്മർദ്ദം താങ്ങാൻ ഇദ്യോഗസ്ഥർക്ക് ആകുന്നില്ലെന്ന് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. അധ്യാപക സർവീസ് സംഘടന സമരസമിതിയും പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ കലക്ടർക്കെതിരെ ജോയിന്റ് കൗൺസിലും രംഗത്തെത്തി.