നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അന്തിമ വോട്ടര്‍ പട്ടിക 21 ന് പ്രസിദ്ധീകരിക്കും. അതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലെത്തും.
സംസ്ഥാനം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ തിരക്കിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും. എസ്ഐആര്‍ ഹിയറിങ് അതിനു മുന്‍പ് പൂര്‍ത്തിയാകാനാണ് സാധ്യത. 16 മണ്ഡലങ്ങളില്‍ ഒഴികെ മറ്റിടങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി കഴിഞ്ഞു. ഇതുവരെ ഏകദേശം 40,000 പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈമാസം 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതോടെ ഒഴിവായവരെ കുറിച്ചുള്ള വ്യക്തമായ മുഴുവന്‍ വിവരവും പുറത്തുവരും.
21 നും 22 നും കേന്ദ്ര തിരഞ്ഞെുപ്പ് കമ്മിഷനിലെ ഡെപ്യൂട്ടി കമ്മിഷണര്‍ കേരളത്തിലെത്തും. മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍, ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാകലക്ടര്‍മാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ ഉണ്ടാകും. ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, ബൂത്തുകളുടെ ക്രമീകരണം എന്നിവയില്‍ അവസാനവട്ട തീരുമാനം ഉടനെയുണ്ടാകും. ഈ മാസം അവസാനത്തോടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്താനിടയുണ്ട്. മാര്‍ച്ച് ആദ്യആഴ്ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ENGLISH SUMMARY:
Preparations for the 2026 Kerala Assembly elections have reached the final phase, with the official final voter list scheduled for publication on February 21. Ahead of the release, the Chief Electoral Officer (CEO) will hold a meeting with major political parties on Tuesday to discuss the Special Intensive Revision (SIR). Nearly 40,000 names have already been removed from the draft roll following extensive verification and hearings. A high-level team from the Election Commission of India (ECI), led by the Deputy Commissioner, will visit Kerala on February 21 and 22 to review security, EVM status, and booth arrangements. Chief Election Commissioner Gyanesh Kumar is also expected to visit the state by the end of February. With the tenure of the current assembly ending on May 23, 2026, the official election notification is likely to be issued in the first week of March.