TOPICS COVERED

പി.എം.ശ്രീയില്‍ ഒപ്പിട്ടതിനെതിരെ കവി സച്ചിദാനന്ദൻ. ഇടതുപക്ഷം കൂടി ഹിന്ദുത്വത്തിലേക്ക് നീങ്ങിയാൽ പ്രതീക്ഷയില്ലാതാകുമെന്നും പണത്തിന് വേണ്ടി എന്തിനാണ് ഇടതുപക്ഷം സന്ധിചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിലായിരുന്നു കവിയുടെ വിമര്‍ശനം.

അടിസ്ഥാനപരമായി താന്‍ വലതുപക്ഷ ആശയങ്ങള്‍ക്കും, ഹിന്ദുത്വ ഇന്ത്യ എന്ന സങ്കല്‍പ്പത്തിനും എതിരായിരുന്നു. ഇടതുപക്ഷം കൂടി ആ നിലപാടിലേക്ക് നീങ്ങിയാല്‍ നമ്മുടെ പ്രതീക്ഷകള്‍ മങ്ങും. അക്കാദമി പ്രസിഡന്റ് ആയിരിക്കുമ്പോഴും  ഭരണപക്ഷം പ്രതീക്ഷിക്കുന്ന പോലെ പെരുമാറാന്‍ പറ്റിയെന്ന് വരില്ല. 

സാഹിത്യ അക്കാദമി പ്രസിഡന്റായിരിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും കെ സച്ചിദാനന്ദന്‍ വ്യക്തമാക്കി. എഴുത്തുകാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിറകില്‍ മറ്റൊരു ശക്തിയുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Sachidanandan's criticism highlights concerns about the leftward shift towards Hindutva and its implications for hope. He questioned the compromise of leftist ideals for financial gain and reaffirmed his stance against right-wing ideologies.