വിമര്‍ശനങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങി ശശി തരൂര്‍ എം.പി. വഴുതക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം കടകളിലും വീടുകളിലും കയറി തരൂര്‍ വോട്ട് ചോദിച്ചു. പാര്‍ട്ടിയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്ന് തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പ്രചാരണത്തില്‍ സജീവമാകുമെന്നും തരൂര്‍.