മൂവാറ്റുപുഴ പെരുമ്പാവൂർ എംസി റോഡിൽ നിയന്ത്രണം വിട്ട ട്രക്ക് ആൾക്കൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറി നാലു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. കിഴക്കേപ്പിള്ളി പള്ളിപ്പടിയിൽ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.
പെരുമ്പാവൂർ ഭാഗത്തു നിന്നും വരികയായിരുന്ന ട്രക്ക് എതിർവശത്തെ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. പരുക്കേറ്റവരെ കൊച്ചിയിലെയും കോലഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.