aroor-girder-accident-rajesh-1

അരൂരില്‍ ദേശീയപാതയിലെ ഗര്‍ഡര്‍ വീണ്  മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. കരാര്‍ കമ്പനി കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കും. 

മരണാനന്തരച്ചടങ്ങിനായി 40,000 രൂപയും നല്‍കും. അടിയന്തരസഹായമായി   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സര്‍ക്കാര്‍ 4 ലക്ഷം നല്‍കും. മകന്റെ ജോലിക്ക് ശുപാര്‍ശ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചെന്നും കുടുംബം പറഞ്ഞു. 

അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ ദേശീയ പാതാ അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കാനാണ് എന്‍എച്ച്എഐ തീരുമാനം. 

അതേസമയം, ഗർഡർ അപകടത്തിന് റോഡ് നിർമാണ കമ്പനിയും സർക്കാരുമാണ് ഉത്തരവാദികളെന്നും രാജേഷിന്റെ മകന് ജോലി നൽകണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്കാരത്തിന് രണ്ട് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നാല് ലക്ഷവും നൽകുമെന്നാണ് ഇപ്പോൾ കലക്ടർ അറിയിച്ചത്. എന്നാൽ അത് പോരെന്നും മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ച രാജേഷിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല ആശ്വസിപ്പിച്ചു

ENGLISH SUMMARY:

In the Aroor girder collapse tragedy, the body of Rajesh has been handed over to his relatives after talks with officials. The contract company will provide ₹25 lakh to his family and ₹40,000 for funeral expenses, while the government will release ₹4 lakh from the CM’s Relief Fund. NHAI has appointed an expert committee to investigate the incident. Former Opposition Leader Ramesh Chennithala has held the road construction company and government responsible and demanded a job for Rajesh’s son.