TOPICS COVERED

കേരളത്തിലെ മത്സ്യബന്ധന ബോട്ടുകൾക്കുനേരെ തമിഴ്നാട്ടിൽ ആക്രമണം.  6 ബോട്ടുകൾക്ക് കനത്ത നാശനഷ്ടം ഉണ്ടാകുകയും 3പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കേരള തമിഴ്നാട് സമുദ്ര അതിർത്തികളിലെ മീൻപിടുത്തവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു. മന്ത്രി തല ചർച്ചയിൽ ഇക്കാര്യങ്ങൾ ഉയർന്നുവരികയും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട് സമുദ്രത്തിൽ മീൻപിടിക്കാൻ പോയ കൊല്ലത്തു നിന്നുള്ള മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെയാണ് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ആക്രമണം നടത്തിയത്. 

ആർ ബോട്ടുകൾക്ക് കാര്യമായ നാശനഷ്ടം ഉണ്ടായി.3 ബോട്ടുകളിലെ  4 പേർക്ക് പരിക്കേറ്റു.ഇന്ത്യൻ മഹാ സമുദ്രത്തിൽ അഴക്കടലിൽ 124 നോട്ടിക്കൽ അകലെ വെച്ചാണ് സംഭവം. ഇരുമ്പ് റോളറും റബർ ബുഷും ബോട്ടുകൾക്ക് നേരെ എറിഞ്ഞു. കേരളത്തിന്‍റെ നീല ബോട്ടുകൾ ആഴക്കടലിൽ പ്രവേശിക്കരുതെന്നാണ് തമിഴ് നാട് മുട്ടം കുളച്ചിൽ മത്സ്യത്തൊഴിലാളികൾ പറഞ്ഞതായും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

ENGLISH SUMMARY:

Kerala boat attack: A recent attack on Kerala fishing boats by Tamil Nadu fishermen has resulted in significant damage and injuries, reigniting the ongoing dispute over fishing rights along the Kerala-Tamil Nadu sea border. This incident underscores the urgent need for a resolution through continued dialogue and cooperative measures