മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വരുന്ന പതിനാലുമുതല്‍ നിയമിച്ചു കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രണ്ടു വര്‍ഷത്തേക്കാണ് കാലാവധി. ദേവസ്വം ബോര്‍ഡ് അംഗമായി കെ.രാജുവിനെ നിയമിച്ചും വിജ്ഞാപനമിറക്കിയിട്ടുണ്ട്. 13 നാണ് ഇപ്പോഴത്തെ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്.
ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ നിയമനം. ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ. രാജു.
സ്വര്‍ണപാളി വിവാദത്തില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ പി.എസ് പ്രശാന്തും ഭരണസമിതിയും സംശയനിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിനല്‍കാതെ കെ.ജയകുമാറിനെ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി സിപിഎം നിശ്ചയിച്ചത്.