ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധിയായി മുന്‍ മന്ത്രി കെ.രാജു. അവൈലബിള്‍ സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിളപ്പില്‍ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി മുന്‍പ് തീരുമാനിച്ചിരുന്നത്. കെ.ജയകുമാര്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുന്നതോടെ സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്താണ് രാധാകൃഷ്ണനെ ഒഴിവാക്കി, രാജുവിനെ നിയമിക്കുന്നത്.
അതേസമയം, മുൻ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാൻസിലറുമായ കെ.ജയകുമാറാണ് പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ്. നേരത്തെ ഹരിപ്പാട് മുൻ എം.എൽ.എ ടി.കെ.ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുമെന്നായിരുന്നു സൂചന. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ, ശബരിമല ഉന്നതാധികാര സമിതി മുൻ അധ്യക്ഷൻ കൂടിയായ ജയകുമാറിന് കഴിയുമെന്നതിനാലാണ് അദ്ദേഹത്തിലേക്ക് പുതിയ ചുമതല എത്തിയത്. ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം ദൈവ നിയോഗമെന്നാണ് നിയുക്ത പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചത്.